Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Additional Coaches

Ernakulam

അ​ധി​ക കോ​ച്ചു​ക​ളു​മാ​യി എ​റ​ണാ​കു​ളം- ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ്

കൊ​ച്ചി : എ​റ​ണാ​കു​ളം- ബം​ഗ​ളൂ​രു റൂ​ട്ടി​ലെ യാ​ത്രാ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഈ ​പാ​ത​യി​ലെ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി.​നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു കോ​ച്ചു​ക​ൾ​ക്ക് പ​ക​രം ഇ​ന്ന​ലെ മു​ത​ൽ 16 കോ​ച്ചു​ക​ളു​മാ​യാ​ണ് വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

കൊ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ്‌ എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി നി​ർ​വ​ഹി​ച്ചു. കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​തോ​ടെ ട്രെ​യി​നി​ലെ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 530-ൽ ​നി​ന്നും 1,128 ആ​യി ഉ​യ​ർ​ന്നു.

ഓ​ണ​ത്തി​ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി യാ​ത്ര​ക്ക​ർ​ക്ക് വ​ന്ദേ​ഭാ​ര​തി​ലെ അ​ധി​ക സീ​റ്റു​ക​ൾ നേ​ട്ട​മാ​കും.​ബു​ധ​നാ​ഴ്ച​ക​ൾ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​ല​ർ​ച്ചെ 5:10-ന് (​ട്രെ​യി​ൻ ന​മ്പ​ർ 26651) പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1:50-ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും. തി​രി​കെ എ​റ​ണാ​കു​ള​ത്തു​നി​ന്ന് (ന​മ്പ​ർ 26652) ഉ​ച്ച​യ്ക്ക് 2:20-ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11 ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും.

ഇ​തി​നി​ടെ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സി​ന്റെ ഫ്ലാ​ഗ് ഓ​ഫ്‌ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധി​ച്ചു.

Latest News

Corehub Up